Your Image Description Your Image Description

ഡൽഹി: ​ഗതാ​ഗതകുരുക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി തലസ്ഥാനത്തെ റിം​ഗ് റോഡുകളിൽ എലിവേറ്റഡ് കോറിഡോർ പദ്ധതി തയാറാക്കാനൊരുങ്ങി ഡൽഹി സർക്കാർ. ഡൽ​ഹിയിലെ ഏറ്റവും തിരക്കേറിയ 55 കിലോമീറ്റർ നീളമുള്ള ഇന്നർ റിം​ഗ് റോഡിലാണ് ഇടനാഴി നിർമിക്കാൻ പദ്ധതിയിടുന്നത്.

വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കുന്നതിനും സമർപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്. 6,000 കോടിയാണ് പദ്ധതി ചെലവ് കണക്കാക്കുന്നത്. ഒരു കിലോമീറ്ററിന് 100 കോടി രൂപയാകുമെന്നാണ് വിലയിരുത്തൽ.

Related Posts