Your Image Description Your Image Description

ക്ഷീര വികസന വകുപ്പിന്റെ 2025-2026 സാമ്പത്തിക വർഷത്തിലെ വിവിധ പദ്ധതികൾ നടപ്പിലാക്കാൻ താൽപര്യമുള്ളവരിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ജൂലൈ മൂന്നു മുതൽ 20 വരെ ക്ഷീര വികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം. പുൽകൃഷി വികസനം, മിൽക്ക് ഷെഡ് വികസനം, ഡയറി ഫാം ശുചിത്വം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയവയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. 20 സെന്റിന് മുകളിലേക്കുള്ള പുൽകൃഷി, തരിശുഭൂമിയിലുള്ള പുൽകൃഷി, ചോളകൃഷി, എന്നീ പദ്ധതികളും, പുൽകൃഷിക്ക് വേണ്ടിയുള്ള യന്ത്രവൽക്കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയും ഉൾപ്പെടുന്നതാണ് പുൽകൃഷി വികസന പദ്ധതി. ഡയറി ഫാമുകളുടെ ആധുനികവൽക്കരണവും യന്ത്രവൽക്കരണവും, കയർ മത്സ്യബന്ധന മേഖലകൾക്കായുള്ള പ്രത്യേക പുനരധിവാസ പദ്ധതി, പശു യൂണിറ്റ് പദ്ധതികൾ, യുവജനങ്ങൾക്കായി പത്തു പശു അടങ്ങുന്ന സ്മാർട്ട് ഡയറി ഫാം പദ്ധതി, കറവ യന്ത്രം വാങ്ങിക്കുന്നതിനുള്ള ധനസഹായം, തൊഴുത്ത് നിർമ്മാണ ധനസഹായം എന്നിവ ഉൾപ്പെടുന്ന മിൽക്ക് ഷെഡ് വികസന പദ്ധതികൾക്കും ഡയറി ഫാമിന്റെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികൾക്കും ksheerasree.kerala.gov.in എന്ന പോർട്ടലിലൂടെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts