Your Image Description Your Image Description

ബ്രിട്ടീഷ് കൊളംബിയയിലെ കെലോന അന്താരാഷ്ട്ര വിമാനത്താവളത്തിന് പിന്നിൽ ഉണ്ടായ കാട്ടുതീയെത്തുടർന്ന് വിമാന സർവീസുകൾ നിർത്തലാക്കുകയും വിമാനത്താവള വ്യോമാതിർത്തി താൽക്കാലികമായി അടയ്ക്കുകയും ചെയ്തതായി റിപ്പോർട്ട്. വിമാനത്താവളത്തിന് വടക്കുള്ള എല്ലിസൺ പ്രദേശത്താണ് തീ പടർന്നത്, വരണ്ട കാലാവസ്ഥ കാരണം അതിവേഗം പടർന്നു. ബിസി വൈൽഡ്‌ഫയർ സർവീസിന്റെ കണക്കനുസരിച്ച് തീപിടുത്തം 4.31 ഹെക്ടർ വ്യാപ്തിയിലാണ്. അതേസമയം തീ അണക്കാനുള്ള ശ്രമങ്ങൾ പുരേഗമിക്കുകയാണ്. എയർ ടാങ്കറുകൾ, ഹെലികോപ്റ്ററുകൾ, ഗ്രൗണ്ട് ക്രൂ എന്നിവ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

കെലോന, ലേക്ക് കൺട്രി, ജോ റിച്ച്, നോർത്ത് വെസ്റ്റ്സൈഡ്, വിൽസൺസ് ലാൻഡിംഗ് വകുപ്പുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും പ്രദേശത്ത് എത്തിയിരുന്നു. തീ ജനവാസ മേഖലകളിലേക്ക് അടുക്കുമ്പോൾ, കെലോന ആർ‌സി‌എം‌പി റോക്ക്‌ഫേസ് റോഡ്, അപ്പർ ബൂത്ത് റോഡ്, ഡെഡ് പൈൻ റോഡ് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് കെലോന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവച്ചു. കൂടാതെ അഗ്നിശമന വിമാനങ്ങൾക്ക് അനിയന്ത്രിതമായ പ്രവേശനം അനുവദിക്കുന്നതിനായി വ്യോമാതിർത്തിക്കളും അടച്ചിട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts