Your Image Description Your Image Description

കേരളത്തിലെ റെയിൽവേ ബജറ്റ് മൂന്നും നാലും മടങ്ങാണ് വർധിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്. കേരളത്തിലെ റെയിൽവേ അലൊക്കേഷൻ പ്രധാനമന്ത്രി വർധിപ്പിച്ചെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഷൊർണൂർ – എറണാകുളം പാത മൂന്നുവരിയാക്കും. എറണാകുളം – കായംകുളം പാതയും കായംകുളം തിരുവനന്തപുരം പാതയും വികസിപ്പിക്കും. കേരളത്തിന് വന്ദേഭാരത്‌ ട്രെയിൻ കിട്ടില്ല എന്ന് ചിലർ പ്രചരിപ്പിച്ചു. എന്നാൽ രണ്ട് വന്ദേഭാരത് സർവീസുകൾ ഇപ്പോൾ കേരളത്തിന് നൽകി.

അങ്കമാലി – ശബരിമല റെയിൽപാതയ്ക്ക് മുൻഗണന നല്കും. റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തി നടപടികൾ വേഗത്തിൽ ആകാൻ ആവശ്യപ്പെട്ടിരുന്നു. സർക്കാരിനോട് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ പറഞ്ഞു. ഉടൻ തന്നെ റെയിൽവേ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അശ്വനി വൈഷ്ണവ് വ്യക്തമാക്കി. കൂടാതെ മംഗലാപുരം -കാസർഗോഡ് -ഷൊർണ്ണൂർ നാല് വരി ആകുന്നത് നിലവിൽ പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts