Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല റ​ജി​സ്ട്രാ​റു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ റ​ദ്ദാ​ക്കി സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റ്. താ​ത്ക്കാ​ലി​ക വി​സി ഡോ.​സി​സ തോ​മ​സി​ന്‍റെ വി​യോ​ജ​ന​ക്കു​റി​പ്പോ​ടെ​യാ​ണ് പ്ര​ത്യേ​ക സി​ന്‍​ഡി​ക്കേ​റ്റ് യോ​ഗ​ത്തി‌‌‌​ന്‍റെ തീ​രു​മാ​നം.യോ​ഗ​ത്തി​ല്‍ ഇ​ട​ത് അം​ഗ​ങ്ങ​ളാ​ണ് റ​ജി​സ്ട്രാ​റു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ റ​ദ്ദാ​ക്കാ​ന്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. 24 അം​ഗ​ങ്ങ​ളു​ള്ള സി​ന്‍​ഡി​ക്കേ​റ്റി​ല്‍ 16 പേ​ർ പി​ന്തു​ണ​ച്ച​തോ​ടെ പ്ര​മേ​യം പാ​സാ​യി.

വി​സി​യു​ടെ വി​യോ​ജി​പ്പ് സി​ൻ​ഡി​ക്കേ​റ്റ് ത​ള്ളു​ക​യും ചെ​യ്തു. സ​സ്പെ​ന്‍​ഷ​ന്‍ ന​ട​പ​ടി അ​ന്വേ​ഷി​ക്കാ​ൻ ഡോ. ​ഷി​ജു​ഖാ​ൻ, അ​ഡ്വ.​ജി.​മു​ര​ളീ​ധ​ര​ൻ, ഡോ.​ന​സീ​ബ് എ​ന്നി​വ​ര​ട​ങ്ങു​ന്ന മൂ​ന്നം​ഗ സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.​സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സ​മി​തി അ​ന്വേ​ഷി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts