Your Image Description Your Image Description

ഇടുക്കി: കോതമം​ഗലത്തിനടുത്ത് നേര്യമം​ഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഒരാൾ മരിച്ചു. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.

മണിയമ്പാറ ഭാ​ഗത്താണ് അപകടമുണ്ടായത്. ബസിൽ കുടുങ്ങി കിടന്ന 15നും 18 നും ഇടയിൽ പ്രായംതോന്നിക്കുന്ന ഒരു ആൺകുട്ടിയാണ് മരിച്ചത്.

25 ഓളം പേർക്ക് പരിക്കേറ്റു.കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *