Your Image Description Your Image Description

ചികിത്സക്കിടെ അബോധാവസ്ഥയിലായിരുന്ന സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് കുവൈത്തിൽ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന പ്രവാസി അനസ്‌തേഷ്യോളജിസ്റ്റിന് ഏഴ് വർഷം കഠിന തടവ്. കുവൈത്ത് ക്രിമിനൽ കോടതി ജഡ്ജി അൽ-ദുവൈഹി മുബാറക് അൽ-ദുവൈഹിയാണ് വിധി പുറപ്പെടുവിച്ചത്.

ശിക്ഷ അനുഭവിച്ചതിനു ശേഷം പ്രതിയെ നാടുകടത്താനും വിധിച്ചു. പ്രതി കുറ്റം സമ്മതിച്ചത് നടപടി ക്രമങ്ങൾ വേ​ഗത്തിലാക്കാൻ സഹായിച്ചു. പ്രതിക്കെതിരെ അധികാര ദുർവിനിയോ​ഗവും ധാർമിക മാനദണ്ഡങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടി സർക്കാർ ആശുപത്രിയിലെ സ്ഥാനത്ത് നിന്ന് പിരിച്ചുവിടാനും കോടതി വിധിച്ചു.

Related Posts