Your Image Description Your Image Description

കുവൈത്ത് സിറ്റി: ഇന്ന് (തിങ്കളാഴ്ച ) രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. കാറ്റ് പെട്ടെന്ന് ശക്തിപ്പെട്ട് ഉയർന്ന നിലയിലേക്ക് മാറിയേക്കാം, ചൊവ്വാഴ്ച വരെ ഈ സാഹചര്യം തുടരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച പുലർച്ചെ വരെ ചിലയിടങ്ങളിൽ നേരിയതും ഒറ്റപ്പെട്ടതുമായ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകനായ ഫഹദ് അൽ ഒതൈബി പറഞ്ഞു. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ട്.

കാലാവസ്ഥ മാറ്റത്തിന്റെ തുടർച്ചയായാണ് ഇങ്ങനെ പൊടിക്കാറ്റ് ശക്തമാകുന്നത്. വാഹനം ഓടിക്കുന്നവർ പ്രത്യേകം ജാഗ്രത പുലർത്തണം. മങ്ങിയ വെളിച്ചം മാത്രമാണുണ്ടാകുക. അപകട സാധ്യതകൾ വളരെ കൂടുതലായിരിക്കും. ജനങ്ങൾ പുറത്തിറങ്ങുമ്പോഴും മറ്റും ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts