Your Image Description Your Image Description

കുവൈത്തിൽ മെ​ഡി​ക്ക​ൽ, ഭ​ക്ഷ്യ​സു​ര​ക്ഷ സേ​വ​ന​ങ്ങ​ൾ വി​ല​യി​രു​ത്തി മ​ന്ത്രി​സ​ഭ. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മെ​ഡി​ക്ക​ൽ, ഭ​ക്ഷ്യ​സു​ര​ക്ഷ എ​ന്നി​വ​യു​ടെ നി​ല മ​ന്ത്രി​മാ​ർ വി​ശ​ദീ​ക​രി​ച്ചു.

ആ​ശു​പ​ത്രി​ക​ൾ​ക്കും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ എ​ല്ലാ മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ളും നി​ല​വി​ലു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ അ​വാ​ദി പ​റ​ഞ്ഞു.ഭ​ക്ഷ​ണ​വും വെ​ള്ള​വും ഉ​ൾ​പ്പെ​ടെ എ​ല്ലാം സ​മൃ​ദ്ധ​മാ​യി ല​ഭ്യ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി ഖ​ലീ​ഫ അ​ൽ അ​ജീ​ൽ വി​ശ​ദീ​ക​രി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷ സ്റ്റോ​ക്ക്, ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത, വി​പ​ണി​യി​ലെ ചാ​ഞ്ചാ​ട്ടം എ​ന്നി​വ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *