Your Image Description Your Image Description

തിരുവനന്തപുരം: കുട്ടികൾക്ക് എന്തും തുറന്നു പറയാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലും വീടുകളിലുണ്ടാകണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അധ്യാപകർ കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കണം. രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ഒരുമിച്ച് നിൽക്കണം. ‘കൂടെയുണ്ട് കരുത്തേകാൻ’ എന്ന പദ്ധതിയിലൂടെ ഇതിന് പ്രാപ്തരാക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു .

പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഈ വർഷം ചരിത്രത്തിൽ ആദ്യമായി 3,15,986 വിദ്യാർത്ഥികൾ ക്ലാസ് മുറികളിലെത്തി, ഇത് പുതിയ റെക്കോർഡാണ്. പാഠപുസ്തകങ്ങൾ അടുത്ത അധ്യായനവർഷത്തിൽ പരിഷ്കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രത്യേകിച്ച് 11, 12 ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങൾ പരിഷ്കരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts