കുട്ടികളുടെ പണമിടപാടുകള്‍ക്ക് ‘യുപിഐ സർക്കിൾ’ ; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് യുപിഐ

ന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ യുപിഐ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഏറെ കാലമായി രാജ്യത്തെ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നൊരു ഫീച്ചര്‍ അവതിരിപ്പിച്ചിരിക്കുകയാണ് യുപിഐ. ഇതുവഴി ബാങ്ക് അക്കൗണ്ടില്ലാത്ത, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും ഇനി യുപിഐ ഇടപാടുകള്‍ നടത്താനാവും. യുപിഐ സര്‍ക്കിള്‍ സേവനത്തിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാവുക.

ഗൂഗിള്‍ പേ, ഭീം പോലുള്ള ആപ്പുകളില്‍ ലഭ്യമായ ഡെലിഗേറ്റഡ് പേയ്മെന്റ് ഫീച്ചറാണ് യുപിഐ സര്‍ക്കിള്‍. ഇതുവഴി ഒരു പ്രൈമറി ഉപഭോക്താവിന് (രക്ഷിതാവ് ) അയാളുടെ ബാങ്ക് അക്കൗണ്ടിനെ മറ്റൊരു സെക്കന്‍ഡറി ഉപഭോക്താവുമായി ബന്ധിപ്പിക്കാനാവും. സെക്കന്‍ഡറി ഉപഭോക്താവ് കുട്ടികളാണെങ്കില്‍ അവര്‍ക്ക് അവരുടെ ഫോണിലെ ആപ്പില്‍ നിന്ന് രക്ഷിതാവിന്റെ അക്കൗണ്ടിലെ പണം ഉപയോഗിച്ച് യുപിഐ ഇടപാട് നടത്താനാവും.

ആവശ്യമെങ്കില്‍ സെക്കന്‍ഡറി ഉപഭോക്താവിന് നടത്താവുന്ന ഇടപാടിന് പരിധി നിശ്ചയിക്കാനും പ്രൈമറി ഉപഭോക്താവിന്റെ അനുമതി നിര്‍ബന്ധമാക്കാനും സാധിക്കും. ഇടപാടുകള്‍ നിങ്ങളുടെ യുപിഐ ഐഡിയിലൂടെയാണ് നടക്കുക. എന്നാല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കോ യുപിഐ പിന്നോ സെക്കന്‍ഡറി ഉപഭോക്താവിന് ലഭിക്കുകയുമില്ല. ദിവസേന ചിലവാക്കാവുന്ന പണത്തിന് പരിധി നിശ്ചയിക്കാനും ഓരോ ഇടപാടും പ്രത്യേകം അനുമതി നിര്‍ബന്ധമാക്കാനും സാധിക്കും.

More From Author

Leave a Reply

Your email address will not be published. Required fields are marked *