Your Image Description Your Image Description

ജൂലൈ മൂന്നിന് ഓപ്പോയുടെ റെനോ14 സ്‌മാര്‍ട്ട്‌ഫോണ്‍ സീരീസ് ഇന്ത്യയില്‍ പുറത്തിറക്കും. ഇതിനൊപ്പം ഓപ്പോ പാഡ് എസ്ഇയും വിപണിയിലേക്ക് വരുന്നുണ്ട്. ജൂലൈ 3-ാം തിയതി ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ഓപ്പോയുടെ പുതിയ ഗാഡ്‌ജറ്റുകളുടെ പ്രകാശനം.

ഓപ്പോ റെനോ14 പ്രോ

മീഡിയടെക് ഡൈമന്‍സിറ്റി 8450 ചിപ്‌സെറ്റില്‍ വരുന്ന സ്‌മാര്‍ട്ട്‌ഫോണാണ് ഓപ്പോ റെനോ14 പ്രോ. 12 ജിബി റാമും 512 ജിബി വരെ സ്റ്റോറേജുമാണ് ഈ ഫോണിനുണ്ടാവുക. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 1,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും വരുന്ന 6.83 ഇഞ്ചിന്‍റെ അമോൾഡ് ഡിസ്‌പ്ലെ, 50 എംപിയുടെ ട്രിപ്പിള്‍ റീയര്‍ ക്യാമറകള്‍ (വൈഡ്, അള്‍ട്രാ-വൈഡ്, ടെലിഫോട്ടോ), 50 എംപിയുടെ ഫ്രണ്ട് ക്യാമറ, 6,200 എംഎഎച്ചിന്‍റെ കരുത്തുറ്റ ബാറ്ററി എന്നിവ ഈ സ്‌മാര്‍ട്ട്‌ഫോണിലുണ്ടാവും.

ഓപ്പോ റെനോ14

സ്റ്റാന്‍ഡേര്‍ഡ് ഓപ്പോ റെനോ14-ല്‍ മീഡിയടെക് ഡൈമന്‍സിറ്റി 8350 ചിപ്‌സെറ്റാണ് പ്രതീക്ഷിക്കുന്നത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് വരുന്ന 6.59 ഇഞ്ച് അമോൾഡ് ഡിസ്‌പ്ലെയും പ്രതീക്ഷിക്കുന്നു. 50 എംപി അള്‍ട്രാ-ആംഗിള്‍ ലെന്‍സ്, 8 എംപി അള്‍ട്രാ വൈഡ്, 50 എംപി ടെലിഫോട്ടോ എന്നിവയാണ് റീയര്‍ ക്യാമറ മൊഡ്യൂളിലുണ്ടാവുക. പ്രോ മോഡലിലെ പോലെ സെല്‍ഫി ക്യാമറ 50 മെഗാപിക്‌സലിന്‍റെത് തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts