Your Image Description Your Image Description

ഷാരൂഖ് ഖാന്‍ നായകനാവുന്ന പുതിയ ചിത്രം കിംഗിന്‍റെ ചിത്രീകരണത്തിനിടെ ഒരു ആക്ഷന്‍ രംഗത്തിന്‍റെ ചിത്രീകരണത്തിന് ഇടയിലാണ് അദ്ദേഹത്തിന് പരിക്കേറ്റതെന്നായിരുന്നു വാര്‍ത്തകള്‍.ദേശീയ മാധ്യമങ്ങളിലടക്കം ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നാണ് പുതിയ വിവരം.

താരവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്  കിട്ടിയ  റിപ്പോര്‍ട്ട് പ്രകാരം ഇത് വാസ്തവവിരുദ്ധമാണ്. ഇടയ്ക്ക് ചെയ്യാറുള്ള സാധാരണ ആരോഗ്യ പരിശോധനകള്‍ക്കായാണ് അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ യുഎസ് യാത്രയെന്നും അല്ലാ ‘കിംഗ് സെറ്റില്‍ ഉണ്ടായ പരിക്ക്’ ചികിത്സിക്കാനല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം അവസാനം തന്നെ അദ്ദേഹം യുഎസില്‍ നിന്ന് തിരിച്ചെത്തുമെന്നും ചിത്രീകരണം പുനരാരംഭിക്കുമെന്നുമാണ് വിവരം.

Related Posts