Your Image Description Your Image Description

കമ്പനി ഓഫിസിൽ അതിക്രമിച്ചു കയറി കത്തികാണിച്ചു ഭീഷണിപ്പെടുത്തിയതിനും പണം കവർന്നതിനും 12 ആഫ്രിക്കൻ വംശജരെ 3 വർഷം തടവിനും 20 ലക്ഷം ദിർഹം പിഴയ്ക്കും ദുബായ് ക്രിമിനൽ കോടതി ശിക്ഷിച്ചു. ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

കമ്പനി ഉടമയും മകനും മറ്റു ജീവനക്കാരും ഓഫിസിലിരിക്കുമ്പോൾ മുഖംമൂടി ധരിച്ച അക്രമി സംഘം കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ കമ്പനി ഉടമയുടെ മകനെ വധിക്കുമെന്ന് അക്രമികളിൽ ഒരാൾ ഭീഷണിപ്പെടുത്തി. ഉടമ മകനെ തള്ളിമാറ്റി ശുചിമുറിയിലേക്കു കയറ്റിയെങ്കിലും അക്രമി പിന്നാലെ എത്തി രണ്ടു പേരെയും ആക്രമിച്ചു. പണപ്പെട്ടിയുടെ താക്കോലും ആവശ്യപ്പെട്ടു. പണവുമായാണ് അക്രമികൾ കടന്നത്.

Related Posts