Your Image Description Your Image Description

ആലപ്പുഴ : ആലപ്പുഴയിൽ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം തീരത്തടിഞ്ഞു.ആലപ്പുഴ ഇരുമ്പുപാലം കൊട്ടാരച്ചിറയിൽ ഡോൺ തോമസ് ജോസഫി (15) ന്റെ മൃതദേഹമാണ്‌ തിങ്കൾ രാവിലെ ഏഴോടെ പുറക്കാട്‌ തീരത്തടിഞ്ഞത്‌.

മൃതദേഹം ആലപ്പുഴ മെഡിക്കൽ കേളേജ്‌ ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി.ആലപ്പുഴ ബീച്ചിൽ ഞായർ വൈകിട്ട്‌ 4.45 ഓടെയാണ്‌ സഹപാഠികളായ ആറ്‌ പേർക്കൊപ്പം ബീച്ചിൽ ഫുട്‌ബോൾ കളിക്കാനെത്തിയ ഡോൺ തിരയിൽപ്പെട്ടത്‌.തത്തംപള്ളി സെന്റ്‌ മൈക്കിൾസ്‌ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയാണ്

Leave a Reply

Your email address will not be published. Required fields are marked *