Your Image Description Your Image Description

ഫാർമസി മേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി ഒമാൻ. വാണിജ്യ സമുച്ചയങ്ങളിലും ആശുപത്രികളിലും പ്രവർത്തിക്കുന്ന ഫാർമസികളിലെ ഫാർമസിസ്റ്റുകളുടെയും അവരുടെ സഹായികളുടെയും ലൈസൻസുകൾ ഇനി പുതുക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒമാനിവത്കരണം ആവശ്യപ്പെടുന്ന സർക്കുലർ (167/2025) ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. ഒമാനികളല്ലാത്ത ഫാർമസിസ്റ്റുകളുടെയും അവരുടെ സഹായികളുടെയും ലൈസൻസുകൾ ഇനി പുതുക്കില്ലെന്നും ഉത്തരവിൽ പറയുന്നു. ഈ നിർദേശം സമയബന്ധിതമായി പാലിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സ്ഥാപനങ്ങളോട് അഭ്യർഥിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡ്രഗ് സേഫ്റ്റി സെന്റർ ഡയറക്ടർ ജനറൽ ഇബ്രാഹിം നാസർ അൽ റഷ്ദി ഒപ്പിട്ട സർക്കുലറിൽ പറയുന്നു. നിരവധി മലയാളികളെ ബാധിക്കുന്നതാണ് പുതിയ തീരുമാനം.

Related Posts