Your Image Description Your Image Description

ഒമാനിലുടനീളം താപനില കുതിച്ചുയരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ബർകയിൽ രേഖപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 50.7°C ആണ് പ്രദേശത്ത് രേഖപ്പെടുത്തിയത്.

ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകൾ, ഒന്നിലധികം വിലായത്തുകളിൽ താപനിലയിൽ കുത്തനെയുള്ള വർധനവ് എടുത്തുകാണിക്കുന്നുണ്ട്. നിരവധി സ്ഥലങ്ങൾ 50°C ലേക്ക് അടുക്കുന്നു.

Related Posts