Your Image Description Your Image Description

ഒമാനില്‍ സാമ്പത്തിക ഇടപാടുകളില്‍ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി ആഭ്യന്തര സാമ്പത്തിക ഇടപാടുകളില്‍ ഇന്റര്‍നാഷനല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ (ഐബാന്‍) നിര്‍ബന്ധമാക്കി. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്റെ ഉത്തരവോടെ ജൂലൈ ഒന്ന് മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്.

പ്രാദേശിക പേയ്‌മെന്റ് ഇടപാടുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും പ്രവര്‍ത്തന പിശകുകള്‍ കുറയ്ക്കുകയും വ്യക്തികളും ബിസിനസുകള്‍ക്കുമിടയിലുള്ള സാമ്പത്തിക കൈമാറ്റം വേഗത്തിലാക്കുകയും ചെയ്യുന്നതാണ് ഐബാന്‍ സംവിധാനമെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. വേഗതയേറിയതും സുരക്ഷിതവുമായ ബാങ്കിങ് ഇടപാടുകള്‍ ഉറപ്പാക്കുന്നതിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തും. രാജ്യാന്തര കൈമാറ്റങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 മുതല്‍ ഐബാന്‍ സംവിധാനം സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ നടപ്പിലാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts