Your Image Description Your Image Description

ഒമാൻ : ഇടുക്കി സ്വദേശി ഒമാനിലെ ബുറൈമിയിൽ കുഴഞ്ഞുവീണ് മരിച്ചു. തൊടുപുഴ, കരിക്കോട് സ്വദേശി ആലുങ്കൽ വീട്ടിൽ സുലൈമാൻ (54) ആണ്‌ മരണപ്പെട്ടത്.

എട്ടു വർഷമായി ഒമാനിൽ പ്രവാസിയായിരുന്നു. ബുറൈമിയിൽ സ്വദേശിയുടെ വീട്ടിലാണ് ജോലി ചെയ്തിരുന്നത്. കൊന്താലം, സാറ ദമ്പതികളുടെ മകനാണ്‌. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.തുടർനടപടി പൂർത്തിയാക്കി നാട്ടിലേക്ക് അയക്കും.

Leave a Reply

Your email address will not be published. Required fields are marked *