Your Image Description Your Image Description

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി പ്രവാസി ദമ്പതികൾ അറസ്റ്റിൽ സംസ്ഥാനത്തെ എൻ.സി.സി. കേഡറ്റുകളെ പരിശീലിപ്പിയ്ക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ തിരുമല, നെയ്യാറ്റിൻകര, ചെങ്ങന്നൂർ, പത്തനംതിട്ട, പാല, തൃശൂർ, ചേർത്തല, തലശ്ശേരി, കാസർകോഡ് എന്നീ യൂണിറ്റുകളിലേയ്ക്ക് വിമുക്ത ഭടൻമാരായ ജെ.സി.ഒ.മാരിൽ നിന്നും എൻ.സി.ഒ.മാരിൽ നിന്നും കോൺട്രാക്റ്റ് ഇൻസ്ട്രക്ടർ സ്റ്റാഫ് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്കായി https://nis.bisagn.gov.in/nis/downloads-public വെബ് സൈറ്റ് സന്ദർശിയ്ക്കാം. ഓൺലൈനായി അപേക്ഷകൾ adperskeraladte@gmail.com സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് തപാൽ വഴി അയയ്‌ക്കണം. തപാൽ വഴി അപേക്ഷ അയയ്‌ക്കേണ്ട വിലാസം അഡീഷണൽ ഡയറക്ടർ ജനറൽ, എൻ.സി.സി. ഡയറക്ടറേറ്റ് (കെ ആൻഡ് എൽ), വഴുതക്കാട്, തിരുവനന്തപുരം- 695010. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 30. ഫോൺ: 9149974355.

Leave a Reply

Your email address will not be published. Required fields are marked *

Related Posts