Your Image Description Your Image Description

ആക്ഷൻ രം​ഗങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്ന മുഖമാണ് ബാബു ആ​ന്റണിയുടേത്. ആക്ഷൻ രം​ഗങ്ങൾ തകർത്തഭിനയിച്ച നടനാണ് അദ്ദേഹം. സം​ഹളയും ഇം​ഗ്ലീഷുമടക്കം ഏഴ് ഭാഷകളിൽ ബാബു ആ​ന്റണി അഭിനയിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ടിലേറെയായി സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്ന അദ്ദേഹം 170ന് മുകളിൽ സിനിമകൾ ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം ബസൂക്കയാണ്. ഇപ്പോൾ ഒരഭിമുഖത്തിൽ പല സിനിമകളിലും താനും ഉണ്ടായിരുന്നെങ്കിലെന്ന് ആ​ഗ്രഹിച്ചിട്ടുണ്ടെന്ന് ബാബു ആന്റണി പറയുന്നു.

“പല സിനിമകളിലും ഞാനും ഉണ്ടായിരുന്നെങ്കിലെന്ന് ആ​ഗ്രഹിച്ചിട്ടുണ്ട്. ജനങ്ങളും ആ​ഗ്രഹിച്ചിട്ടുണ്ട്. ഈ കാലത്തിനിടയ്ക്ക് ഒരുപാട് നല്ല നല്ല കഥാപാത്രങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട്. ജനങ്ങൾക്ക് നമ്മളെ കാണാനുള്ള ആ​ഗ്രഹം അതാണ് എന്നെ നിലനിർത്തുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്”, എന്ന് ബാബു ആന്റണി പറഞ്ഞു.

എമ്പുരാനിൽ മോഹൻലാലിനൊപ്പം ബാബു ആന്റണി ആയിരുന്നുവെങ്കിൽ എന്ന തരത്തിൽ വന്ന ട്രോളുകളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. “എമ്പുരാനിൽ വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. കാരണം ഇത്രയും വലിയൊരു സിനിമ വരുമ്പോൾ, പൃഥ്വിരാജൊക്കെ നമ്മുടെ മടിയിൽ ഇരുന്ന ആളാണ്. കാർണിവലിന്റെ ഒക്കെ സമയത്ത്. ഫഹദ്, ദുൽഖർ ഒക്കെ നമ്മുടെ മടിയിലിരുന്ന് കളിച്ച് വളർന്ന പിള്ളേരാണ്. വലിയൊരു സിനിമയല്ലേ എമ്പുരാൻ. അതും ആക്ഷൻ പടം. ആക്ഷൻ അത്യാവശ്യം നന്നായി ചെയ്യുന്ന ആളായത് കൊണ്ട് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതൊക്കെ അവരുടെ തീരുമാനങ്ങളാണല്ലോ. ഞാൻ ഉണ്ടാകുമെന്ന് ജനങ്ങൾ പ്രതീക്ഷിച്ചിരുന്നു”, എന്നും ബാബു ആന്റണി പറഞ്ഞു.

“എന്റെ കൂടെ വന്ന് വലുതായ ഒന്ന് രണ്ട് സംവിധായകർ ഉണ്ടായിരുന്നു. വളരെ അടുത്ത സുഹൃത്തുക്കൾ. അവരോട് എടാ ഒരു വേഷം താടാന്ന് ചോദിച്ചിട്ടുണ്ട്. പക്ഷേ തന്നിട്ടില്ല. പക്ഷേ ജനങ്ങളുടെ സ്നേഹം എന്നെ തിരിച്ച് കൊണ്ടുവന്നു. ഞാൻ പോലും തിരിച്ചറിയാത്തവരുടെ സ്നേഹം. എനിക്ക് ഫാൻസ് ക്ലബ്ബൊന്നും ഇല്ല. പക്ഷേ ആളുകളുടെ സത്യസന്ധമായ സ്നേഹം ഭയങ്കരമായ കാര്യമാണ്. ദൈവാനു​ഗ്രഹമാണത്. എനിക്കൊരു പഞ്ചായത്ത് അവാർഡ് പോലും ഇന്നുവരെ കിട്ടിയിട്ടില്ല. കൊള്ളാമെന്ന് പറഞ്ഞ് ഒരാൾ വിളിച്ചൊരു മിഠായി പോലും തന്നിട്ടില്ല. അതൊന്നും ഞാൻ പ്രതീക്ഷിക്കുന്നുമില്ല. അവാർഡുകൾ അല്ല ലക്ഷ്യം. ജനങ്ങളെ എന്റർടെയ്ൻ ചെയ്യിക്കണം. ഞാനൊരു എന്റർടെയ്നർ ആണല്ലോ”, എന്നും ബാബു ആന്റണി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts