Your Image Description Your Image Description

എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് വിദേശികളായ മൂന്നംഗ സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റ്അറസ്റ്റ് ചെയ്തു. കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ദുരുപയോഗം ചെയ്താണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്.

വെറും 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ബംഗ്ലാദേശ് സ്വദേശിയായ എം.ഡി. രാജു എം.ഡി. പെന്റോമിയയാണെന്ന് കണ്ടെത്തി. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന്റെ ദൃശ്യങ്ങൾ ബയോമെട്രിക് ഫിംഗർപ്രിന്റ് ഡാറ്റാബേസുമായി ഒത്തുനോക്കിയാണ് ഇയാളെ തിരിച്ചറിഞ്ഞത്. ജലീബ് അൽ-ഷുയൂഖിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുമ്പോൾ 5,000 കുവൈത്ത് ദിനാർ, സിം കാർഡുകൾ, ബാങ്ക് കാർഡുകൾ, പണം വിദേശത്തേക്ക് അയയ്ക്കാൻ ഉപയോഗിച്ച മണി എക്‌സ്‌ചേഞ്ച് രസീതുകൾ എന്നിവ കണ്ടെടുത്തു.

Related Posts