ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കാര്യത്തിൽ വൈകിയാണെങ്കിലും യു.ഡി.എഫിന് ബോധോദയം ഉണ്ടായതിനെ സ്വാഗതം ചെയ്ത് വി.എൻ. വാസവൻ രംഗത്ത്. ലോകോത്തര നിലവാരമുള്ള നിർമാണ പ്രവർത്തനങ്ങളാണ് ഊരാളുങ്കൽ കാഴ്ചവെക്കുന്നതെന്ന് മുൻപ് സർക്കാർ വ്യക്തമാക്കിയപ്പോൾ അതിനെ പരിഹസിച്ച പ്രതിപക്ഷത്തിന്, ഇപ്പോൾ സൊസൈറ്റിയുടെ നിർമാണ നിലവാരത്തെ പരസ്യമായി അംഗീകരിക്കേണ്ടി വന്നത് സഹകരണ മേഖലയ്ക്ക് ഒന്നടങ്കം അഭിമാനിക്കാവുന്ന നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ ഊരാളുങ്കലിനെതിരെ പുറത്ത് വലിയ വിമർശനങ്ങൾ ഉന്നയിച്ച യു.ഡി.എഫ് നേതാക്കൾ തന്നെ, രഹസ്യമായി സൊസൈറ്റി ഭാരവാഹികളെ കണ്ട് തങ്ങളുടെ മണ്ഡലങ്ങളിലെ വികസന പ്രവൃത്തികൾ ഏറ്റെടുക്കണമെന്ന് ഒളിവും മറയുമില്ലാതെ ആവശ്യപ്പെട്ടിരുന്നതായും വി.എൻ. വാസവൻ തുറന്നടിച്ചു.
