Home » Blog » Kerala » ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; വടക്കഞ്ചേരി പഞ്ചായത്ത് അംഗത്തിൻ്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കി
20

പാലക്കാട്: വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗം സുനിൽ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരായ പരാതിയിലാണ് കോടതി നടപടി. ഇതോടെ അംഗത്തോട് വീണ്ടും നിയമാനുസൃതമായി സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി നിർദേശിച്ചു.

കേസിൽ പരാമർശത്തിനിടെ, “ആരെങ്കിലും വീരപ്പനെ ദൈവമായി കാണുന്നുവെങ്കിൽ അവരുടെ പേരിലും സത്യപ്രതിജ്ഞ ചെയ്യാമോ?” എന്ന ചോദ്യവും കോടതി ഉയർത്തി. ഭരണഘടനാ ചട്ടങ്ങൾ പ്രകാരമുള്ള സത്യപ്രതിജ്ഞയുടെ രൂപരേഖ ലംഘിക്കാനാവില്ലെന്ന നിലപാടിലാണ് ഹൈക്കോടതി.

തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് വടക്കഞ്ചേരി പഞ്ചായത്തംഗത്തിനെതിരെയും സമാന നടപടി ഉണ്ടായിരിക്കുന്നത്.