Your Image Description Your Image Description

ഉഭയകക്ഷി വ്യാപാര, നിക്ഷേപ കരാറിൽ ഒപ്പുവച്ച് റഷ്യയും യുഎഇയും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ റഷ്യാ സന്ദർശനത്തിന്റെ ഭാഗമായാണ് ട്രേഡ് ഇൻ സർവീസസ് ആൻഡ് ഇൻവസ്റ്റ്മെന്റ് കരാർ.

ഷെയ്ഖ് മുഹമ്മദിന്റെയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ സാന്നിധ്യത്തിൽ യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും റഷ്യൻ സാമ്പത്തിക കാര്യ മന്ത്രി മാക്സിം റെഷ്തനികോവുമാണ് കരാറിൽ ഒപ്പുവച്ചത്. സേവന – നിക്ഷേപ മേഖലയിൽ ഉഭയ കക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് കരാർ. സാമ്പത്തിക ടെക്നോളജി, ആരോഗ്യ മേഖല, ഗതാഗതം, ചരക്ക് നീക്കം, പ്രഫഷനൽ സേവനങ്ങൾ എന്നിവയാണ് കരാറിൽ ഉൾപ്പെടുത്തിയത്.

Related Posts