Your Image Description Your Image Description

ഇസ്രായേൽ ആക്രമണത്തെത്തുടർന്നുണ്ടായ വ്യോമമേഖലാ നിയന്ത്രണങ്ങൾ കാരണം സൗദി അറേബ്യയിൽ കുടുങ്ങിയ 65,000 ഇറാൻ തീർഥാടകർ സ്വദേശത്തേക്ക് മടങ്ങി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ബാക്കിയുള്ള പതിനൊന്നായിരം ഹാജിമാർ ഉടൻ തന്നെ ഇറാനിലേക്ക് മടങ്ങുമെന്ന് സൗദി മന്ത്രാലയം അറിയിച്ചു.

ഇറാൻ-ഇസ്രായേൽ സംഘർഷത്തിനിടെ വ്യോമ മേഖല അടച്ചതോടെ നിരവധി തീർഥാടകരാണ് സൗദിയിൽ കുടുങ്ങിയത്. ഇവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ സൽമാൻ രാജാവ് പ്രത്യേക നിർദേശം നൽകിയിരുന്നു. ഇതിനായി ഒരു പ്രത്യേക ഓപ്പറേഷൻസ് റൂമും പ്രവർത്തിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *