Your Image Description Your Image Description

മോ​സ്കോ: ഇ​സ്ര​യേ​ൽ – ഇ​റാ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​ൻ ഫോ​ണി​ൽ സം​സാ​രി​ച്ചു. ഇന്ന് രാവിലെയാണ് ഇരുവരും നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്തതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഇന്ന് രാവിലെ പുടിന്‍ ഫോണില്‍ ഡോണാള്‍ഡ് ട്രംപിനെ ബന്ധപ്പെടുകയും പിറന്നാള്‍ ആശംസകള്‍ അറിയിക്കുകയുമുണ്ടായി. പ്രധാനമായും അദ്ദേഹത്തിന് നന്നായി അറിയാവുന്ന ഇറാനെക്കുറിച്ചാണ് പുടിന്‍ സംസാരിച്ചതെന്നും സംഭാഷണം ദീര്‍ഘനേരം നീണ്ടെന്നുമാണ് വൈറ്റ് ഹൗസ് അറിയിച്ചത്.

ഇ​റാ​നെ ആ​ക്ര​മി​ച്ച ഇ​സ്ര​യേ​ൽ ന​ട​പ​ടി​യെ അ​പ​ല​പി​ച്ച പു​ടി​ൻ സം​ഘ​ർ​ഷം വ്യാ​പി​ച്ചാ​ൽ പ​ശ്ചി​മേ​ഷ്യ​യി​ൽ പ്ര​വ​ച​നാ​തീ​ത​മാ​യ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി. യു​ക്രെ​യ്‌‌​ൻ – റ​ഷ്യ സം​ഘ​ർ​ഷം അ​തി​വേ​ഗം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടു.യു​ക്രെ​യ്‌​നു​മാ​യി ച​ർ​ച്ച 22നു ​ശേ​ഷം തു​ട​രാ​ൻ ത​യാ​റാ​ണെ​ന്ന് പു​ടി​ൻ പ​റ​ഞ്ഞു. ഇ​രു​വ​രും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണം അ​ൻ​പ​തു മി​നി​റ്റ് നീ​ണ്ടു.

Leave a Reply

Your email address will not be published. Required fields are marked *