Your Image Description Your Image Description

കോട്ടയം: വാഗമൺ വഴിക്കടവിൽ നാല് വയസുകാരന്റെ മരണത്തിനിടയാക്കിയ ഇലക്ട്രിക് ചാർജിങ്ങ് സ്റ്റേഷനിലെ അപകടത്തിൽ, ഇടിച്ച കാർ കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ കാർ ഓടിച്ച കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം നേമം സ്വദേശികളുടെ മകൻ അയാൻ എസ് നാഥ് ആണ് ഇന്നലെ നടന്ന അപകടത്തിൽ മരിച്ചത്.

അയാന്റെ അമ്മ ആര്യ മോഹൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.മരിച്ച നാല് വയസുകാരൻ അയാൻ എസ് നാഥിന്റെ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വിട്ട് നൽകും. അപകടത്തിൽ പരിക്കേറ്റ ആര്യ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ഇന്നലെ വൈകിട്ടോടെയാണ് ദാരുണമായ അപകടമുണ്ടായത്.

Related Posts