Your Image Description Your Image Description

ഇറാൻ-ഇസ്രായേൽ സംഘർഷവുമായി ബന്ധപ്പെട്ട് സൗദിയിൽ റേഡിയേഷൻ നില സാധാരണ പരിധിയിലെന്ന് ആവർത്തിച്ച് സൗദി. ഫോർദോ ഉൾപ്പെടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ട സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സൗദി ന്യൂക്ലിയർ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

ഫോർദോ, നതൻസ്, ഇസ്ഫഹാൻ തുടങ്ങിയ ആണവ കേന്ദ്രങ്ങളിലാണ് യു എസ് ബോംബ് വർഷിച്ചത്. ബിഗ് 2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. മുഴുവൻ കേന്ദ്രങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാൻ അറിയിച്ചു. ആണവ കേന്ദ്രങ്ങളിലെ സമ്പുഷ്ടീകരിച്ച യുറേനിയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *