‘ഇറാനെ ആക്രമിക്കാനും ആക്രമിക്കാതിരിക്കാനും സാധ്യതയുണ്ട്’; ട്രംപ്

യു.എസ് ഇറാനെ ആക്രമിക്കാനും ആക്രമിക്കാതിരിക്കാനും സാധ്യതയുണ്ടെന്ന്​ ഡോണൾഡ് ട്രംപ്. യു.എസ് ഇറാനെ ആക്രമിക്കുന്നതിന് അടുത്തെത്തിയോയെന്ന ചോദ്യത്തിന് ഇപ്പോൾ അതിന് മറുപടി പറയാനാവില്ലെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. ഇത്തരം ചോദ്യങ്ങൾക്ക് താൻ മറുപടി പറയുമെന്ന് കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

താൻ എന്താണ് ചെയ്യുകയെന്ന് ആർക്കും പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ നേ​രത്തെ ചർച്ചക്കെത്താത്തതിലെ നീരസവും ട്രംപ് പ്രകടിപ്പിച്ചു. മുമ്പ് തന്നെ എന്തുകൊണ്ടാണ് നിങ്ങൾ ചർച്ചക്കെത്താതിരുന്നത്. മരണത്തിനും നഷ്ടത്തിനും മുമ്പ് തന്നെ ചർച്ചക്കെത്തണമായിരുന്നുവെന്നും അ​ദ്ദേഹം പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *