Your Image Description Your Image Description

ഇ​ന്ത്യ​ൻ രൂ​പ​യു​മാ​യു​ള്ള കു​വൈ​ത്ത് ദീ​നാ​റി​ന്റെ വി​​നി​​മ​​യ നി​​ര​​ക്കി​ൽ ഉ​യ​ർ​ച്ച. ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ ഇ​ടി​വാ​ണ് ദീ​നാ​ർ വി​നി​മ​യ നി​ര​ക്കി​ലെ ഉ​യ​ർ​ച്ച​ക്കു കാ​ര​ണം. വെ​ള്ളി​യാ​ഴ്ച ഒ​രു കു​വൈ​ത്ത് ദീ​നാ​റി​ന് 282 രൂ​പ​ക്ക് മു​ക​ളി​ൽ മു​ക​ളി​ൽ എ​ക്സി സൈ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി. അ​ടു​ത്തി​ടെ ല​ഭി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. ഈ ​വ​ർ​ഷം ആ​ദ്യ​ത്തി​ൽ ഒ​രു കു​വൈ​ത്ത് ദീ​നാ​റി​ന് 284 വ​രെ എ​ത്തി​യ​ത് പി​ന്നീ​ട് രൂ​പ ശ​ക്തി​പ്പെ​ട്ട​തോ​ടെ താ​ഴ്ന്നി​രു​ന്നു.

മൂ​ന്നു ദി​വ​സ​മാ​യി രൂ​പ​യു​ടെ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​ൽ ദീ​നാ​റു​മാ​യു​ള്ള വി​നി​മ​യ നി​ര​ക്ക് 280 ന് ​മു​ക​ളി​ലാ​ണ്. വ്യാ​ഴാ​ഴ്ച യു.​എ​സ് ഡോ​ള​റി​നെ​തി​രെ രൂ​പ 30 പൈ​സ ഇ​ടി​ഞ്ഞ് 86.73ലെ​ത്തി. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി 69 പൈ​സ​യു​ടെ ഇ​ടി​വാ​ണു​ണ്ടാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *