Your Image Description Your Image Description

ലണ്ടന്‍: ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ്. ഇംഗ്ലണ്ടിലെത്തി ഇന്ത്യന്‍ ടീം പരിശീലനം നടത്തുന്നതിനിടെ ഇന്ത്യന്‍ താരം ഋഷഭ് പന്ത് അടിച്ച ഒരു സിക്‌സാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര പന്തിന്റെ സിക്‌സറില്‍ തകര്‍ന്നു. വാഷിങ്ടണ്‍ സുന്ദറിനെതിരേ ഋഷഭ് പന്ത് അടിച്ച ഒരു സിക്‌സ് ചെന്നുപതിച്ചത് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയിലായിരുന്നു. പന്ത് ചെന്നുവീണതോടെയാണ് മേല്‍ക്കൂര തകർന്നത്.

ബെക്കെന്‍ഹാമിലെ കെന്റ് കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരിശീലനം. പരിശീലന സെഷനില്‍ സ്പിന്നര്‍മാര്‍ക്കെതിരേ വലിയ ഷോട്ടുകളാണ് പന്ത് പുറത്തെടുത്തത്. ജൂണ്‍ 20-നാണ് ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. പുതിയ പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് പന്ത്.

Leave a Reply

Your email address will not be published. Required fields are marked *