Your Image Description Your Image Description

ഡല്‍ഹി: ആർഎസ്എസ് ദേശീയ പ്രാന്ത പ്രചാരക് യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കമാകും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായാണ് യോഗം. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ക്ക് രൂപം നല്‍കുകയാണ് പ്രധാന അജണ്ട. ബിജെപിയടക്കം എല്ലാ സംഘപരിവാര്‍ സംഘടനകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

പുതിയ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനായി ബിജെപി നടപടികള്‍ ആരംഭിക്കുന്നതിനിടെയാണ് ആര്‍എസ്എസിന്റെ ദേശീയ തലത്തിലുള്ള പ്രധാന യോഗം ജൂലൈ 4 മുതല്‍ ആറുവരെ ഡല്‍ഹിയില്‍ നടക്കുന്നത്. ആര്‍എസ്എസിന്റെ ദേശീയ തലത്തിലുള്ള സംഘടന സെക്രട്ടറിമാരടക്കം യോഗത്തില്‍ പങ്കെടുക്കും. മാര്‍ച്ചില്‍ നടന്ന അഖില ഭാരതീയ പ്രതിനിധി സഭയ്ക്കുശേഷം രാജ്യവ്യാപകമായി ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. വരാനിരിക്കുന്ന വര്‍ഷത്തേക്കുള്ള പദ്ധതികള്‍ രൂപീകരിക്കുന്നതിനുള്ള സുപ്രധാന യോഗമാണ് ഡല്‍ഹിയില്‍ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Related Posts