Your Image Description Your Image Description

സമുദ്ര സുരക്ഷക്കായി ആളില്ലാ ഉപരിതല വെസ്സലുകള്‍ (അണ്‍മാന്‍ഡ് സര്‍ഫേസ് വെസ്സലുകള്‍ -യുഎസ്‌വികള്‍) പുറത്തിറക്കി കുവൈത്ത്. അണ്‍മാന്‍ഡ് സര്‍ഫേസ് വെസ്സലുകള്‍ നേരിട്ടുള്ള മനുഷ്യ ഇടപെടലില്ലാതെ ദിവസങ്ങളോളം സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയുന്നവയാണെന്ന്‌ കോസ്റ്റ് ഗാര്‍ഡിന്റെ ഡയറക്ടര്‍ ജനറല്‍ കമോഡോര്‍ ശൈഖ് മുബാറക് അലി അസ്സബാഹ് വ്യക്തമാക്കി.

യുഎസ്‌വികളുടെ വിപുലമായ പ്രവര്‍ത്തന ശേഷികളെക്കുറിച്ചും അദ്ദേഹം വിശദീകരണം നല്‍കി. തുടര്‍ച്ചയായ നിരീക്ഷണം, മേല്‍നേട്ടം, സംശയാസ്പദമായ സമുദ്ര നീക്കങ്ങള്‍ തടയല്‍, തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങളെ പിന്തുണക്കല്‍, പരിസ്ഥിതി മലിനീകരണം നിരീക്ഷിക്കല്‍, പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കല്‍, കുവൈത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലെ മൊത്തത്തിലുള്ള സമുദ്ര സുരക്ഷാ നിര്‍വ്വഹണം എന്നിവ അവയുടെ പ്രധാന ദൗത്യങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts