Your Image Description Your Image Description

രേഖകളില്ലാതെ ആഡംബര കാറിൽ ആലപ്പുഴയിലേക്ക് കടത്തുകയായിരുന്ന 79,80,000 രൂപ പിടികൂടി. പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോടാണ് സംഭവം. കൊഴിഞ്ഞാമ്പാറ പൊലീസിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്.

സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആലപ്പുഴ ചേർത്തല പാണാവല്ലി സൂര്യാമൃതം വീട്ടിൽ ജെ.കെ മനോജ് (47) മകൻ സൂര്യ മനോജ് കൃഷ്ണ(20), മനോജിൻ്റെ 14കാരിയായ മകൾ, മനോജിന്റെ അനന്തരവൻ ആലപ്പുഴ ന്യൂ ബസാർ ലായത്ത് പറമ്പ് രേവതിയിൽ രാംകുമാർ (35) എന്നിവരാണ് കാറിലുണ്ടായിരുന്നത്.

കൊഴിഞ്ഞാമ്പാറ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്കോഡും നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കോയമ്പത്തൂരിൽ നിന്നും ആലപ്പുഴയിലേക്ക് പോവുകയായിരുന്നു സംഘം. പണത്തിൻ്റെ രേഖകളൊന്നും ഹാജരാക്കാൻ ഇവർക്ക് സാധിച്ചില്ല.

Related Posts