Your Image Description Your Image Description

അസർബൈജാനും അർമീനിയയും ഒപ്പുവച്ച സമാധാന കരാർ കുവൈത്ത് സ്വാഗതം ചെയ്തു. ചരിത്രപരമായ ഈ നടപടി ഇരു രാജ്യങ്ങളുടെയും കൂടുതൽ സ്ഥിരതക്കും സമൃദ്ധിക്കും കാരണമാകും. ഈ സുപ്രധാന കരാറിലെത്താനുള്ള യു.എസ് മധ്യസ്ഥ ശ്രമങ്ങള അഭിനന്ദിക്കുന്നതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സംഭാഷണത്തിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും സംഘർഷങ്ങൾ പരിഹരിക്കാനുള്ള എല്ലാ പ്രാദേശിക, ആഗോള ശ്രമങ്ങൾക്കും കുവൈത്ത് പിന്തുണ നൽകുന്നതായും മന്ത്രാലയം അറിയിച്ചു.

Related Posts