Your Image Description Your Image Description

യുഎഇയിലെ മലയാളികളുടെ ബഡ്ജറ്റ് എയർലൈൻ ആയ വിസ് എയർ അബുദാബിയിലേക്കുള്ള സർവീസ് 2025 സെപ്റ്റംബർ ഒന്ന് മുതൽ നിർത്തുമെന്ന് പ്രഖ്യാപിച്ചു. ചെലവ് ചുരുക്കുന്നതിനും യൂറോപ്യൻ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് കമ്പനിയുടെ പുതിയ തീരുമാനം. അബുദാബിയിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവയ്ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

നിലവിൽ യാത്ര ബുക്ക് ചെയ്തവർ മറ്റ് വിമാനങ്ങളെ ആശ്രയിക്കേണ്ടിവരും. ഇത് ചെലവ് വർദ്ധിപ്പിക്കാനും കാരണമായേക്കാം. വിസ് എയറിന്റെ വളരെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ പലപ്പോഴും രണ്ടോ മൂന്നോ മാസം മുമ്പേ ബുക്ക് ചെയ്യാറുണ്ട്. ഇപ്പോൾ, മറ്റ് എയർലൈനുകളുമായി താരതമ്യം ചെയ്യുമ്പോൾ യാത്രക്കാർക്ക് ഗണ്യമായി ഉയർന്ന നിരക്കുകൾ നേരിടേണ്ടിവരുമെന്ന് ട്രാവൽ ഏജൻസിയായ പ്ലൂട്ടോ ട്രാവലിലെ മനേജിംഗ് പാർട്ണർ, ഭാരത് ഐദാസാനി പറഞ്ഞു.

Related Posts