Your Image Description Your Image Description

ങ്ങളുടെ അത്യാധുനിക ജെ-36 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ക്കായി പ്രത്യേക വിമാനവാഹിനി കപ്പല്‍ നിര്‍മിക്കാനൊരുങ്ങി ചൈന. സവിശേഷമായ രൂപകല്‍പനയുള്ള ഈ വിമാനങ്ങള്‍ സാധാരണ വിമാനവാഹിനികളില്‍ ഇറക്കുന്നതിനും പറന്നുയരുന്നതിനുമുള്ള സങ്കീര്‍ണതകള്‍ മറികടക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. ഏറെ നാളുകളായി വിമാനം രൂപകല്‍പന ചെയ്ത ഗവേഷകര്‍ അതിനായുള്ള ഗവേഷണങ്ങളിലായിരുന്നു.

മുമ്പെങ്ങുമില്ലാത്തവിധം, ശത്രുക്കളുടെ നിരീക്ഷണ സംവിധാനങ്ങളില്‍ നിന്ന് മറഞ്ഞിരിക്കാനുള്ള സ്റ്റെല്‍ത്ത് കഴിവുകളുള്ള ഈ യുദ്ധവിമാനം ആഗോള പ്രതിരോധ രംഗത്തെ അമ്പരിപ്പിച്ചിരുന്നു. ജെ-36 എന്ന് അനൗദ്യോഗികമായി വിളിക്കപ്പെടുന്ന ട്രൈ എഞ്ചിന്‍ വിമാനം ദീര്‍ഘദൂര മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ്. അതേസമയം വിമാനവാഹിനിക്കപ്പലില്‍ ജെ.36 വിമാനം ഇറക്കുന്നത് അതിസങ്കീര്‍ണമായ ജോലിയാണ്. സാധാരണ വിമാനങ്ങളിലുള്ളത് പോലുള്ള വാല്‍ (ടെയ്ല്‍) ജെ-36 വിമാനത്തിനില്ല. സ്‌റ്റെല്‍ത്ത് ശേഷിയും എയറോ ഡൈനാമിക്‌സും നിലനിര്‍ത്തുന്നതിനാണ് ഈ രൂപകല്‍പന. അതുകൊണ്ടു തന്നെ നിലവിലുള്ള വിമാന വാഹനിക്കപ്പലുകളില്‍ ജെ36 കൃത്യമായി ഇറക്കുന്നത് സങ്കീര്‍ണമാവും.

കപ്പലിലേക്ക് ഇറങ്ങുമ്പോള്‍ വിമാനത്തിന്റെ ബാലന്‍സ് നിയന്ത്രിക്കുന്നതിന് ഒട്ടേറെ വെല്ലുവിളികളുണ്ട്. സാധാരണ വിമാനങ്ങളുടേത് പോലെയല്ല ജെ-36 ല്‍ അത് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ വിമാനവാഹിനികളില്‍ ഇറങ്ങുന്നത് സങ്കീര്‍ണമാവുന്നു. സഞ്ചരിക്കുന്ന കപ്പലുകള്‍ക്കരികിലെ വായുസഞ്ചാരത്തിലുള്ള വ്യതിയാനവും ഈ വിമാനങ്ങള്‍ക്ക് വെല്ലുവിളിയാണ്. ഈ പ്രതിസന്ധികള്‍ മറികടക്കുന്നതിനാണ് ജെ-36 വിമാനം രൂപകല്‍പന ചെയ്ത ഗവേഷക സംഘവും നാന്‍ജിങ് യൂണിവേഴ്‌സിറ്റി ഓഫ് എയറോനോട്ടിക്‌സ് ആന്റ് ആസ്‌ട്രോനോട്ടിക്‌സും ഇതിനായി കൈകോര്‍ത്തത്.

അതിന്റെ ഭാഗമായി ‘ഡയറക്ടക് ഫോഴ്‌സ് കണ്‍ട്രോള്‍ സിസ്റ്റം’ എന്ന പുതിയ സോഫ്റ്റ്‌വെയർ സംവിധാനം ഗവേഷകര്‍ വികസിപ്പിച്ചെടുത്തതായി സൗത്ത് ചൈന മോണിങ് പോസ്റ്റില്‍ പറയുന്നു. എഫ്/എ-18 സൂപ്പര്‍ ഹോര്‍ണട്ട് വിമാനം ലാന്‍ഡ് ചെയ്യുന്നതിനായി അമേരിക്കൻ നാവിക സേന ഉപയോഗിക്കുന്ന മാജിക് കാര്‍പ്പറ്റ് സോഫ്റ്റ്‌വെയറിന് സമാനമായ ഉപയോഗമാണ് ചൈന വികസിപ്പിച്ച സോഫ്റ്റ്‌വെയറിനും. എന്നാല്‍ ഇവ രണ്ടും തമ്മില്‍ നിര്‍ണായകമായ വ്യത്യാസങ്ങളുണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts