Home » Blog » Kerala » ‘വന്ദേമാതരം മതേതരത്വത്തിന് വെല്ലുവിളി’; റിയാസിനെതിരെ ഷഫീറും മുരളീധരനും
muhammadriyas 1

വി.ഡി.സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വേളയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് വിവാദത്തില്‍. മുന്‍മന്ത്രിയും സിപിഎം നേതാവുമായ മുഹമ്മദ്‌ റിയാസാണ് ആദ്യം രംഗത്തുവന്നത്. ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി പാടിയത് മതേതരത്വത്തിന് വലിയ വെല്ലുവിളിയാണ്. പൂർണ്ണരൂപത്തിൽ ആലപിച്ചത് ബോധപൂർവ്വമാണെന്നും വന്ദേമാതരം പൂര്‍ണമായി പാടിപോകണമെന്നുള്ളത് സംഘപരിവാറിന്റ അജണ്ടയാണെന്നും റിയാസ് കുറ്റപ്പെടുത്തിയിരുന്നു.

റിയാസിനെതിരെ ബിജെപി എംഎല്‍എ വി.മുരളീധരനും കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീറുമാണ് രംഗത്തെത്തിയത്. ദേശീയ​ഗാനത്തെ പോലെ പ്രധാനപ്പെട്ടതാണ് രാജ്യത്തിന്റെ ദേശീയ ​ഗീതമെന്ന് ബഷീർ പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. 1896-ൽ കൊൽക്കത്ത സമ്മളേനത്തിൽ രവീന്ദ്രനാഥ ടാ​ഗോർ വന്ദേമാതരം ആലപിച്ചിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര രാഷ്ട്രീയ മുദ്രാവാക്യമായി പാര്‍ട്ടി വന്ദേമാതരം എന്നത് തെരഞ്ഞെടുത്തുവെന്നും ഇനിയും ആലപിക്കുമെന്നും ഷഫീർ കുറിച്ചു.

വന്ദേമാതരത്തിന്റെ ഏത് ഭാ​ഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്.  ഭരണഘടന നിര്‍മാണസഭ ഇന്ത്യയുടെ ദേശീയഗീതമായി അംഗീകരിച്ച വന്ദേമാതരം ഭരണഘടനാവിരുദ്ധമാകുന്നത് എങ്ങനെയാണെന്നുമാണ് ചോദിച്ചുകൊണ്ട് ഫെയ്സ് ബൂക്കിലൂടെയാണ് വി.മുരളീധരൻ രംഗത്തെത്തിയത്. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഹമ്മദ്‌ റിയാസിന്റെ ആദ്യ പ്രതികരണം.

സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചതുമായി ബന്ധപ്പെട്ട് ആശങ്ക രേഖപ്പെടുത്തുകയാണ്. ഔദ്യോഗികമായി പൊതുവെ അംഗീകരിക്കുകയും ആലപിക്കപ്പെടുകയും ചെയ്തിരിക്കുന്നത് വന്ദേമാതരത്തിൻ്റെ ആദ്യ രണ്ടു ഈരടികളാണ്. വന്ദേമാതരത്തിലെ തുടർന്ന് വരുന്ന ചില ഭാഗങ്ങൾ ചരിത്രപരമായി വിവാദങ്ങൾക്ക് ഇടയാക്കിയതും ആശങ്ക ഉയർത്തിയതുമാണ്. രാജ്യത്തിൻ്റെ സ്വാതന്ത്യത്തിനു മുമ്പും സ്വാതന്ത്ര്യാനന്തര കാലത്തും വിവിധ സംസ്ഥാനങ്ങളിൽ വന്ദേമാതരം നിർബന്ധിതമാക്കാനുള്ള ശ്രമങ്ങൾ വിവാദമായിരുന്നല്ലോ. ചില സംഘടനകളും പൗരാവകാശ പ്രവർത്തകരും ഇത് നിർബന്ധമാക്കുന്നത് ഭരണഘടനാ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയും ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നതുമാണ്. എന്നൊക്കെയാണ് കുറിപ്പില്‍ റിയാസ് പറഞ്ഞത്.

റിയാസിനെതിരെ സോഷ്യല്‍ മീഡിയയിലും എതിര്‍പ്പ് ശക്തമാണ്. നിരവധി കമന്റുകള്‍ റിയാസിന് എതിരേയുണ്ട്. അല്ല റിയാസെ വന്ദേമാതരം മുഴുവിനും ചൊല്ലിയത് കൊണ്ട് തനിക്കു എന്തെങ്കിലും നഷ്ടം ഉണ്ടോ . വെറുതെ കുത്തിത്തിരുപ്പ് ഉണ്ടാക്കി മതസ്പർത്ഥ വളർത്താതെ തന്റെ ജോലി നോക്ക്. ഇനിയെങ്കിലും സിപിഐഎം എന്ന പാർട്ടിയെ നശിപ്പിക്കാതെ വേറെ പണി നോക്ക്. എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഏറെ കാലത്തിനു ശേഷമാണ് കേരളത്തില്‍ വന്ദേമാതരം വിവാദമാകുന്നത്.