നന്തന്‍കോട് ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ 22-ാം പ്രതിഷ്ഠാവാർഷികം സമുചിതമായി ആഘോഷിച്ചു. വിശേഷാല്‍ പൂജകളും അന്നദാനവുമൊക്കെ നടത്തിയാണ് ആഘോഷപരിപാടികള്‍ സമാപിച്ചത്. അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വാര്‍ഷിക കലശപൂജയും കലാശാഭിഷേകവും നാരായണീയ പാരായണവും ഭഗവതി സേവയും അടക്കമുള്ള പൂജകള്‍ നടന്നു.
മേല്‍ശാന്തി ഗോവിന്ദന്‍ നമ്പൂതിരിയുടെ മേല്‍നോട്ടത്തിലാണ് പൂജകള്‍ നടന്നത്. നീരാഞ്ജനത്തിനായി നിരവധി ഭക്തര്‍ എത്തിച്ചേരുന്ന, തിരക്കുള്ള അയ്യപ്പ ക്ഷേത്രങ്ങളിലൊന്നാണ് നന്തന്‍കോട്ടെ ശ്രീധര്‍മ്മശാസ്താക്ഷേത്രം.
വൈകീട്ട് സോപാന സംഗീതവും ഭക്തിഗാനമേളയും നടന്നു. ക്ഷേത്രം രക്ഷാധികാരി പ്രഭാകരന്‍ നായര്‍, ദേവസ്വം സെക്രട്ടറി നാരായണന്‍ പോറ്റി, ക്ഷേത്രം പ്രസിഡന്റ് കെ.രാജേന്ദ്രന്‍ നായര്‍, സെക്രട്ടറി എന്‍.ശശിധരന്‍, ട്രഷറര്‍ അഡ്വ.സന്തോഷ്, എക്സിക്യൂട്ടീവ് മെമ്പര്‍മാരായ എസ്.എസ്.രഘുരാജ്, സന്തോഷ്, ഗിരീഷ്, രാമചന്ദ്രന്‍ നായര്‍, പുഷ്പ, ലതിക, ഗീത, ഗിരിജ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

