Home » Blog » Alappuzha » The Wedding of VIROSH; വിവാഹവാർത്ത സ്ഥിരീകരിച്ച് വിജയ്‌യും രശ്മികയും! ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ

സിനിമാലോകവും ആരാധകരും ഏറെ നാളായി കാത്തിരുന്ന ആ വാർത്ത ഒടുവിൽ ഔദ്യോഗികമായി പുറത്തുവന്നു. തെന്നിന്ത്യൻ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരാകുന്നു. ദീർഘനാളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ചുകൊണ്ട് താരങ്ങൾ തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിവാഹവാർത്ത സ്ഥിരീകരിച്ചത്.

തങ്ങളെ സ്നേഹത്തോടെ ആരാധകർ വിളിക്കുന്ന ‘VIROSH’ എന്ന പേര് തന്നെ വിവാഹാഘോഷങ്ങൾക്കായി ഇരുവരും തിരഞ്ഞെടുത്തു എന്നത് ശ്രദ്ധേയമാണ്. തങ്ങളെ ചേർത്തുപിടിക്കുകയും ‘VIROSH’ എന്ന് വിളിക്കുകയും ചെയ്ത ആരാധകർക്കുള്ള ആദരവായി വിവാഹത്തെ ‘The Wedding of VIROSH’ എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നതായി താരങ്ങൾ കുറിപ്പിൽ വ്യക്തമാക്കി.

 

റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ചാണ് വിവാഹം നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യമായ ചടങ്ങായിരിക്കും ഇത്. വിവാഹത്തിന് പിന്നാലെ മാർച്ച് നാലിന് ഹൈദരാബാദിൽ വെച്ച് വിപുലമായ രീതിയിൽ റിസപ്ഷൻ നടക്കുമെന്നും വിവരമുണ്ട്. വിവാഹത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഹൈദരാബാദിലും ഉദയ്പൂരിലുമായി സജീവമായി നടക്കുകയാണ്.