Your Image Description Your Image Description

കൊല്ലം: അകാലത്തിൽ അന്തരിച്ച പ്രശസ്ത നാടന്‍പാട്ടുകാരനും ചിത്രകാരനുമായിരുന്ന പി.എസ്. ബാനര്‍ജിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പി.എസ് ബാനര്‍ജി പുരസ്‌കാരത്തിന് അതിവേഗ പെർഫോമിംഗ്‌ ചിത്രകാരനും സചിത്ര പ്രഭാഷകനും ‘വരയരങ്ങ്’ തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവുമായ ഡോ. ജിതേഷ്ജി അർഹനായി.പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഓഗസ്റ്റ് 15 ന് വൈകിട്ട് ഏഴുമണിക്ക് ‘ഓര്‍മ്മയില്‍ ബാനര്‍ജി’ എന്ന പേരില്‍ ശാസ്താംകോട്ട, ഭരണിക്കാവ് ‘തറവാട്’ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന ധനകാര്യമന്ത്രി ഡോ. കെ. എൻ. ബാലഗോപാൽ, ഡോ. ജിതേഷ്ജി യ്ക്ക് പുരസ്‌കാരം സമ്മാനിക്കും.

വേഗവരയിലെ ലോകറെക്കോർഡ് നേട്ടത്തിനുടമയായ ജിതേഷ്ജി 200 ലക്ഷത്തിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ ലഭിച്ച ആദ്യമലയാളിയെന്ന സോഷ്യൽ മീഡിയ റെക്കോർഡിനുടമയാണ്.
ഇക്കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി വേഗവരയിലൂടെയും സചിത്ര പ്രഭാഷണങ്ങളിലൂടെയും ഒട്ടനവധി അന്താരാഷ്ട്രവേദികളില ടക്കം ചിത്രകലയെ അരങ്ങിന്റെ ആഘോഷമാക്കിയ ജിതേഷ്ജിയെപ്പറ്റി എഴുതാൻ കേരള പി എസ്. സി മത്സരപരീക്ഷകളിൽ പലതവണ ചോദിച്ചിട്ടുമുണ്ട്.
3000 ലേറെ പ്രശസ്ത വ്യക്തികളുടെ രേഖാ ചിത്രങ്ങൾ ഓർമ്മയിൽ നിന്ന് വരയ്ക്കുന്ന സൂപ്പർ മെമ്മറൈസർ,
300 ലേറെ വർഷങ്ങളുടെയും 366 ദിവസങ്ങളുടെയും പ്രസക്തിയും പ്രത്യേകതകളുമടക്കം ഒരു ലക്ഷത്തിലേറെ ചരിത്രസംഭവങ്ങൾ ഓർമ്മയിൽ നിന്ന് പറഞ്ഞ്
‘ ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ’ ബഹുമതി നേടിയ മലയാളി എന്നീ നിലകളിലും ശ്രദ്ധേ യനാണ് പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര ഭഗവതിക്കും പടിഞ്ഞാറ് സ്വദേശിയായ ഡോ. ജിതേഷ്ജി.

അപേക്ഷകള്‍ സ്വീകരിക്കാതെ അര്‍ഹരായവരെ കണ്ടെത്തുന്ന രീതിയാണ് ബാനർജി പുരസ്‌കാര നിര്‍ണയത്തിന് ജൂറി ഇക്കുറിയും സ്വീകരിച്ചത്. അര്‍ഹരായ 10 പേരുടെ ഷോര്‍ട്ട് ലിസ്റ്റു തയ്യാറാക്കി അതിൽനിന്നാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്.

 

Related Posts