Home » Blog » kerala Max » ഇൻസ്റ്റഗ്രാം റിങ്സ് പുരസ്കാരത്തിൽ മലയാളിത്തിളക്കം
IMG-20261031-WA0003

കൊച്ചി: 2026ലെ ഇൻസ്റ്റഗ്രാം റിങ്സ് പുരസ്കാരപ്പട്ടികയിൽ ഇടം നേടി മലപ്പുറം അരീക്കോട് മക്കടവ് സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ മുഹമ്മദ് റിസ്വാൻ. ഫ്രീസ്റ്റൈൽ ഫുട്ബോൾ വീഡിയോകളിലൂടെ ശ്രദ്ധേയനായ റിസ്വാൻ ഉൾപ്പെടെ ലോകമെമ്പാടുമുള്ള 25 ക്രിയേറ്റർമാരെയാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഇന്ത്യൻ വംശജയായ മോഡൽ ഭവിത മന്ദവയും പട്ടികയിൽ ഇടം നേടി. ഷെഫ് വികാസ് ഖന്ന, അമേരിക്കൻ ഹിപ്-ഹോപ് താരം എ$എപി റോക്കി, ഫാഷൻ ഡിസൈനർ ഡൊണാറ്റെല്ല വെർസേസ് എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. സർഗാത്മകതയിലൂടെ ആഗോളതലത്തിൽ ശ്രദ്ധ നേടുന്ന ക്രിയേറ്റർമാരെ ആദരിക്കുന്നതാണ് പുരസ്കാരം. വിജയികൾക്ക് ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ പ്രത്യേക ഗോൾഡൻ റിങ് ആനിമേഷനും ഇഷ്ടമുള്ള പശ്ചാത്തല നിറം തിരഞ്ഞെടുക്കാനുള്ള അവസരവും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *