Home » Blog » kerala Max » ​മന്ത്രി അറിയാതെ ബാർ ലൈസൻസ് നൽകിയ സംഭവം; ചട്ടപ്രകാരമെന്ന് വിശദീകരിച്ച് എക്സൈസ് കമ്മീഷണർ, ഉദ്യോഗസ്ഥർക്ക് പിന്തുണ
f1f48afbd96f8bb235088ee8d9600d8b204c9ef2d0a6e06a99ec2737b09c8a45.0

തിരുവനന്തപുരം: മന്ത്രി അറിയാതെ ബാർ ലൈസൻസ് നൽകിയ സംഭവത്തിൽ ഉദ്യോ​ഗസ്ഥരെ ന്യായീകരിച്ച് എക്സൈസ് കമ്മീഷണർ‌. മൂന്ന് ബിയർ പാർലറുകൾക്ക് ബാർ ലൈസൻസ് നൽകിയത് ചട്ടപ്രകാരമാണെന്നും നിലവിലെ സർക്കാർ ഉത്തരവ് പ്രകാരമാണ് ലൈസൻസ് പുതുക്കി നൽകിയതെന്നും എക്സൈസ് കമ്മീഷണർ പറയുന്നു. എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇന്നലെയാണ് റിപ്പോർട്ട് നൽകിയത്, ലൈസൻസ് അനുവദിച്ച 2 ഡെപ്യൂട്ടി കമ്മീഷണർ മാരെ സസ്പെൻ്റ് ചെയ്തിരുന്നു. ബിയർ പാർലർ ലൈസൻസുള്ളവർ മദ്യവിൽപ്പനക്ക് അപേക്ഷിച്ചൽ നൽകണമെന്നാണ് ഉത്തരവ്. സസ്പെൻഡ് ചെയ്ത എറണാകുളo ഡെപ്യൂട്ടി കമ്മീഷണർ കഴിഞ്ഞ ദിവസം 20000 ലിറ്റർ സ്പിരിറ്റ് പിടിച്ച ഉദ്യോഗസ്ഥൻ കൂടിയാണ്.

അതേ സമയം, ഉത്തരവല്ല, നയമാണ് പ്രധാനമെന്ന് മന്ത്രി എം ലിജു പ്രതികരിച്ചു. ഹൈക്കോടതിയിൽ സർക്കാർ അറിയിച്ച നിലപാടിന് വിരുദ്ധമാണ് ഉദ്യോഗസ്ഥരുടെ നടപടിയെന്നും മന്ത്രി എം ലിജു ചൂണ്ടിക്കാട്ടി. കമ്മീഷണറുടെ റിപ്പോര്‍ട്ട് തള്ളിയാണ് മന്ത്രി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *