Home » Blog » kerala Max » സൗത്ത് ഇന്ത്യൻ ബാങ്ക് ജെ.എൽ.എൻ സ്റ്റേഡിയം ലിങ്ക് റോഡ് ശാഖ വിപുലമായ സൗകര്യങ്ങളോടെ പുതിയ മേൽവിലാസത്തിൽ പ്രവർത്തനം ആരംഭിച്ചു
IMG-20261023-WA0009

കൊച്ചി: കലൂർ ജെ.എൽ.എൻ സ്റ്റേഡിയം ലിങ്ക് റോഡിലുള്ള ഡേവിഡ്സ് പവിലിയന്റെ ഗ്രൗണ്ട് ഫ്ലോറിൽ വിപുലമായ സൗകര്യങ്ങളോടെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ജെ.എൽ.എൻ സ്റ്റേഡിയം ലിങ്ക് റോഡ് ശാഖ പുതിയ മേൽവിലാസത്തിൽ പ്രവർത്തനം ആരംഭിച്ചു. എസ്.എഫ്.സി ഗ്രൂപ്പ് ആൻഡ് മുരള്യ ഡെയറി സ്ഥാപകനും ചെയർമാനുമായ മുരളീധരൻ കേശവൻ ശാഖയുടെ ഉദ്ഘാടനം ചെയ്‌തു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ അഡ്വ. ദീപ്തി മേരി വർഗീസ് എ.ടി.എം സർവീസിന്റെ ഉദ്ഘാടനവും, പ്രമുഖ ചലച്ചിത്ര നിർമ്മാതാവും ഡിസ്ട്രിബ്യൂട്ടറും മാജിക് ഫ്രെയിംസ് ഉടമയുമായ ലിസ്റ്റിൻ സ്റ്റീഫൻ ലോക്കർ സൗകര്യത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു.

സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ബിസിനസ്സ് ഓഫീസറുമായ ആന്റോ ജോർജ് ടി, ചീഫ് ജനറൽ മാനേജരും സി.ഐ.ഒയുമായ സോണി എ, അസിസ്റ്റന്റ് ജനറൽ മാനേജറും റീജിയണൽ ഹെഡുമായ ടിനു ഈഡൻ അമ്പാട്ട്, ക്ലസ്റ്റർ ഹെഡ് രഞ്ജിത്ത് ജി. പി, ബ്രാഞ്ച് ഹെഡ് നീതു രവീന്ദ്രൻ എന്നിവരും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി.

പ്രദേശത്തെ വ്യക്തിഗത ഉപഭോക്താക്കൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ റീട്ടെയിൽ, ബിസിനസ് ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ പുതിയ ബ്രാഞ്ച് സഹായിക്കും. പ്രദേശവാസികളുമായും വ്യാപാര-വ്യവസായ സമൂഹവുമായും വർഷങ്ങളായി തുടരുന്ന ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും നഗരത്തിലെ ബാങ്കിംഗ് സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിനുമുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സ്ഥലംമാറ്റം. ഇതോടൊപ്പം വിവിധ റീട്ടെയിൽ വായ്പകൾക്ക് പ്രത്യേക ഉദ്ഘാടന ഓഫറുകളും ലഭ്യമാണ്.

ബാങ്കിന്റെ ഉപഭോക്താക്കളും അഭ്യുദയകാംക്ഷികളും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി.

***

ഫോട്ടോ ക്യാപ്ഷൻ: സൗത്ത് ഇന്ത്യൻ ബാങ്ക് ജെ.എൽ.എൻ സ്റ്റേഡിയം ലിങ്ക് റോഡ് ശാഖ എസ്.എഫ്.സി ഗ്രൂപ്പ് ആൻഡ് മുരള്യ ഡെയറി സ്ഥാപകനും ചെയർമാനുമായ മുരളീധരൻ കേശവൻ ഉദ്ഘാടനം ചെയ്യുന്നു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ അഡ്വ. ദീപ്തി മേരി വർഗീസ്, പ്രമുഖ ചലച്ചിത്ര നിർമ്മാതാവും ഡിസ്ട്രിബ്യൂട്ടറും മാജിക് ഫ്രെയിംസ് ഉടമയുമായ ലിസ്റ്റിൻ സ്റ്റീഫൻ, സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ബിസിനസ്സ് ഓഫീസറുമായ ആന്റോ ജോർജ് ടി, ചീഫ് ജനറൽ മാനേജരും സി.ഐ.ഒയുമായ സോണി എ, അസിസ്റ്റന്റ് ജനറൽ മാനേജറും റീജിയണൽ ഹെഡുമായ ടിനു ഈഡൻ അമ്പാട്ട്, ക്ലസ്റ്റർ ഹെഡ് രഞ്ജിത്ത് ജി. പി, ബ്രാഞ്ച് ഹെഡ് നീതു രവീന്ദ്രൻ എന്നിവരോടൊപ്പം ബാങ്ക് ഉപഭോക്താക്കളും സമീപം.

Leave a Reply

Your email address will not be published. Required fields are marked *