Home » Blog » kerala Max » കേന്ദ്ര പദ്ധതികളുടെ പേരു മാറ്റിയത് പുനപരിശോധിക്കണം
IMG-20261023-WA0008

മഞ്ഞപ്ര : മഹാത്മഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ പേരു വെട്ടിയ പോലെ വിവിധ പെൻഷൻ പദ്ധതികളുടെ പേരിൽ നിന്ന് ഇന്ദിര ഗാന്ധിയുടെ പേര് ഒഴിവാക്കിയത് അത്യന്തം പ്രതിഷേധാർഹവും അപലപനിയവുമാണെന്ന് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം പത്താം വാർഡ് നേതൃയോഗം ചൂണ്ടിക്കാട്ടി. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ പേരിലുള്ള മൂന്ന് പെൻഷൻപദ്ധതികളായ ഇന്ദിര ഗാന്ധി ദേശീയ വയോജന പെൻഷൻ പദ്ധതി, ദേശീയ വിധവ പെൻഷൻ പദ്ധതി, ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതി എന്നിവയുടെ പേരുകളാണ് കേന്ദ്ര സർക്കാർ നീക്കം ചെയ്തത്. യുഡി എഫ് സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാൻ വ്യാജമാണെന്നെ പരാമർശം പിൻവലിച്ച് ബി ജെ പി നേതാവ് ആർ ശ്രീലേഖ മാപ്പ് പറയണം. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ഇവർ നടത്തിയ പരാമാർശവും പിൻവലിക്കണം.

ചന്ദ്രപ്പുര ജംഗ്ഷനിൽ രൂക്ഷമാകുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട എസ് ഐ ആർ നടപടികളിലെ ക്രമക്കേടുകൾക്കെതിരെയും ഭരണഘടന സ്ഥാപനങ്ങളുടെ സുതാര്യതയും ജനാധിപത്യ മര്യാദകളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും വിദ്യാർത്ഥികളും യുവജനങ്ങളുംവിവിധ സംഘടനകളും ഡൽഹിയിൽ നടത്തുന്ന അതിശക്തമായ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഭരണഘടന സ്ഥാപനങ്ങളുടെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നതായി നേതൃയോഗം കുറ്റപ്പെടുത്തി.
വിവിധ കായിക മൽസരങ്ങളിൽ സംസ്ഥാന ദേശീയ തലത്തിൽ സമ്മാനർഹനായ അലക്സ് വി. ജോൺ വടക്കുഞ്ചേരി, തേവര എസ് എച്ച് കോളേജിൽ നിന്ന് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി വിജയിച്ച ആൽബർട്ട് ജോമോൻ കാവുങ്ങ എന്നിവരെ പൊന്നാട നൽകി ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത് നേതൃയോഗം ഉദ്ഘാടനം ചെയ്തു.
വാർഡ് പ്രസിഡൻറ് എം.സി ഇട്ടിയച്ചൻ അധ്യക്ഷത വഹിച്ചു.
സിജു
ഈരാളി, സരിതസുനിൽ, ഷേർളി ജോസ്, ഷൈബി പാപ്പച്ചൻ, കെ. സോമശേഖരൻ പിള്ള, ബെന്നി ചക്യേത്ത്, ആൻ്റു തോട്ടുങ്ങ, ദീപ പ്രദീപ്, ഷീല മനോജ് ശ്രീലക്ഷ്മി എസ് നായർ, വേണുഗോപാൽഐക്കര , എൻ ആർ പീതാംബരൻ, ഷാജു തെക്കിനേൻ, വർക്കി ഓലിയപ്പുറം, ബാബു പുതിയേടത്ത്, ഇ.പി സുനിൽകുമാർ, കെ. ഒ ലൂവീസ്, ടി എം ബെന്നി എന്നിവർ പ്രസംഗിച്ചു.

ചിത്രം:

മഞ്ഞപ്ര മണ്ഡലം പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
വിവിധ കായിക മൽസരങ്ങളിൽ സംസ്ഥാന, ദേശീയ തലങ്ങളിൽ സമ്മാനർഹനായ അലക്സ് വി ജോൺ വടക്കുഞ്ചേരി, തേവര എസ് എച്ച് കോളേജിൽ നിന്ന് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി വിജയിച്ച ആൽബർട്ട് ജോമോൻ കാവുങ്ങ എന്നിവരെ മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിജു ഈരാളി എന്നിവർ ആദരിച്ചപ്പോൾ.
എം. സി ഇട്ടിയച്ചൻ സമീപം.

Leave a Reply

Your email address will not be published. Required fields are marked *