Home » Blog » kerala Max » സംസ്കൃത സർവ്വകലാശാലയിൽ രജിസ്ട്രാ‍ർ ഒഴിവ്
15

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ രജിസ്ട്രാർ തസ്തികയിലേയ്ക്ക്  അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും കോളേജ്/സർവ്വകലാശാല തലത്തിൽ 10 വർഷത്തെ അധ്യാപന പരിചയവും കോളേജ്/സർവ്വകലാശാലയിൽ ഉത്തരവാദിത്വപ്പെട്ട തസ്തികയിൽ ജീവനക്കാരെ മാനേജ് ചെയ്ത് അഞ്ച് വർഷത്തെ ഭരണനിർവ്വഹണ പരിചയവുമുളളവർക്ക് അപേക്ഷിക്കാം. പ്രായം 2026 ജനുവരി ഒന്നിന് 45 വയസ്സിന് മുകളിൽ. നാല് വർഷത്തേയ്ക്ക് നേരിട്ടുളള നിയമനമായിരിക്കും. സംസ്ഥാന/കേന്ദ്ര സർക്കാർ/മറ്റ് സർവ്വീസുകളിലുളളവർക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകും. നവംബര്‍ 12ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കണം.

ഓൺലൈൻ അപേക്ഷയുടെയും അനുബന്ധ രേഖകളുടെയും അഞ്ച് സെറ്റ് പകർപ്പുകൾ രജിസ്ട്രാർ, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി – 683574 എന്ന വിലാസത്തിൽ നവംബര്‍ 14ന് വൈകിട്ട് നാലിന് മുമ്പായി ലഭിച്ചിരിക്കണം.  കവറിന് മുകളിൽ ‘APPLICATION FOR THE POST OF REGISTRAR, SSUS, KALADY’ എന്ന് എഴുതിയിരിക്കണം. കൂടുതൽ വിവരങ്ങൾക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *