Home » Blog » Top News » അരുണാചലിൽ സംഘർഷം തടയാൻ കേന്ദ്രത്തിന്റെ നിർണായക നീക്കം; കൂടുതൽ സേനാവിഭാഗങ്ങളെ അയച്ചു
EncounterArmy_630_630_630_630_630_630

<strong>ന്യൂഡൽഹി</strong>: അരുണാചലിൽ സിയാങ് അണക്കെട്ടിനെതിരായ പ്രതിഷേധം അക്രമാസക്തമായതോടെ സംസ്ഥാനത്തേക്ക് കൂടുതൽ കേന്ദ്രസേന. സംഘർഷം നിയന്ത്രിക്കാൻ 250 റാപ്പിഡ് ആക്ഷൻ ഫോഴ്സ് കേന്ദ്രം അയച്ചു.ആക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പേമ ഖണ്ഡു രംഗത്ത് എത്തി. ആക്രമികൾക്കെതിരെ കർശനനടപടിയെടുക്കുമെന്ന് സർക്കാർ വ്യക്തമാക്കി
അണക്കെട്ടിനെതിരെ തുടങ്ങിയ സമരം ഒടുവിൽ തെരുവിൽ നടന്നത് വൻ സംഘർഷം.11,200 മെഗാവാട്ട് ശേഷിയുള്ള അണക്കെട്ടിനെതിരായ യുവജനപ്രക്ഷോഭമാണ് അരുണാചലിൽ സംഘർഷത്തിലേക്ക് കലാശിച്ചത്.

പാസിഘട്ടിൽ എൻ.എച്ച്.പി.സി ഓഫീസിനും പൊലീസ് സ്റ്റേഷനും തീയിട്ടു. രണ്ട് എം.എൽ.എമാരുടെയും സംസ്ഥാന ബി.ജെ.പി അധ്യക്ഷന്റെയും വീടുകൾ ആക്രമിച്ചു. കല്ലേറിൽ 40-ലേറെ പൊലീസുകാർക്ക് പരിക്കേറ്റു. അരുണാചൽ പ്രദേശിലെ ഈസ്റ്റ് സിയാങ് ജില്ലയിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെയാണ് കേന്ദ്രം ആര്‍എഎഫ് ഉദ്യോഗസ്ഥരെ അയച്ചത്. സിആര്‍പിഎഫിന്റെ രണ്ട് ആര്‍എഎഫിന്റെ കമ്പനികളിലായി 250 ഉദ്യോഗസ്ഥരെ മഹാരാഷ്ട്രയിലെ നവി മുംബൈയിൽനിന്ന് വ്യോമസേനാ വിമാനത്തിൽ പാസിഘട്ടിലെത്തിച്ചു.

സംഘർഷത്തിനു പിന്നാലെ പാസിഘട്ട്, മേബോ, റുക്സിൻ മേഖലകളിൽ പൊതുയോഗങ്ങൾക്കും പ്രകടനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും എന്നാൽ അക്രമവും പൊതുമുതൽ നശീകരണവും അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പേമ ഖണ്ഡു വ്യക്തമാക്കി. പദ്ധതി നടപ്പായാൽ ആദിവാസി ഗ്രാമങ്ങൾ, കൃഷിഭൂമി, പരിസ്ഥിതി, തങ്ങളുടെ പരമ്പരാഗത ജീവിതരീതി എന്നിവയെ ബാധിക്കുമെന്നാണ് പ്രാദേശത്തെ ജനങ്ങളുടെ ആശങ്ക.എന്നാൽ രാജ്യത്തിന്റെ ഊർജസുരക്ഷയ്ക്കും ജലസുരക്ഷയ്ക്കും പദ്ധതി നിർണായകമാണെന്നാണ് സർക്കാരിന്റെ നിലപാട്.

ചൈനയുടെ ഭാഗത്ത് സിയാങ് നദിയുടെ മുകൾപ്രദേശത്ത് നിർദേശിച്ചിട്ടുള്ള വൻ അണക്കെട്ടിന്റെ പശ്ചാത്തലത്തിലും പദ്ധതിക്ക് തന്ത്രപ്രധാനമായ പ്രാധാന്യമുണ്ടെന്നാണ് സർക്കാർ വാദം. ചൈനുമായി അതിർത്തിസംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചൈനീസ് പദ്ധതിക്ക് ബദൽ ഇന്ത്യ നിർമ്മിക്കുന്ന ഡാമിനെതിരെ പ്രാദേശിക പ്രതിഷേധം ഉയരുന്നത്. അതെസമയം ജനങ്ങളുടെ പ്രതിഷേധത്തെ സർക്കാർ അടിച്ചമർത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *