Home » Blog » kerala Max » ഗവർണറുടെ വസതിയിൽ മാംസാഹാരം വിലക്കിയിട്ടില്ല; നിയന്ത്രണം അടുക്കളയിൽ മാത്രം – ലോക്ഭവൻ
7

തിരുവനന്തപുരം: കേരള ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക്ഭവനിൽ മാംസാഹാരം വിലക്കിയെന്ന വാർത്ത നിഷേധിച്ച് ലോക്ഭവൻ. ഗവർണർക്ക് ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയിൽ മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും ലോക്ഭവനിലെ മറ്റ് ജീവനക്കാർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്നും അധികൃതർ വ്യക്തമാക്കി. ഗവർണർ ഓം പ്രകാശ് മാഥൂർ ശുദ്ധ വെജിറ്റേറിയനാണ്. ഈ സാഹചര്യത്തിൽ ഗവർണർക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന ലോക്ഭവൻ അടുക്കളയിൽ ഇനി മുതൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്നാണ് നിർദേശം നൽകിയതെന്ന് ലോക്ഭവൻ അറിയിച്ചു. വസതിയിൽ സമ്പൂർണമായി മാംസാഹാരം നിരോധിച്ചെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും അധികൃതർ വിശദീകരിച്ചു.

ലോക്ഭവന്റെ അടുക്കളയിൽനിന്ന് ഗവർണർക്കും ഏതാനും വ്യക്തിഗത ജീവനക്കാർക്കും മാത്രമാണ് ഭക്ഷണം നൽകുന്നത്. മറ്റ് ജീവനക്കാർ വീടുകളിൽനിന്ന് ഭക്ഷണം കൊണ്ടുവരുകയോ പുറത്തുപോയി കഴിക്കുകയോ ആണ് പതിവ്. ഇവർക്ക് ഭക്ഷണകാര്യത്തിൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും ലോക്ഭവൻ വൃത്തങ്ങൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *