Home » Blog » Kerala » ഒങ്കോളജി നഴ്‌സിങ്ങിലെ അതിവിശിഷ്ട സേവനം; അമേരിക്കയിൽ മലയാളി നഴ്‌സിങ് വിദഗ്ധ ഡോ. സ്വപ്നയ്ക്ക് പ്രശസ്തമായ ‘ബ്രൗൺ ഫൗണ്ടേഷൻ’ പുരസ്‌കാരം!
dr-swapna-jacob-binoy-wins-brown-foundation-award-for-oncology-nursing

ഹൂസ്റ്റൺ: ലോകത്തെ ഏറ്റവും മികച്ച കാൻസർ ചികിത്സാ-ഗവേഷണ കേന്ദ്രമായി വിലയിരുത്തപ്പെടുന്ന അമേരിക്കയിലെ ഹൂസ്റ്റൺ യുണിവേഴ്സിറ്റി ഓഫ് ടെക്സസ് എം.ഡി. ആൻഡേഴ്സൺ കാൻസർ സെന്ററിലെ മലയാളി നഴ്സിങ് വിദഗ്ധ ഡോ. സ്വപ്ന ജേക്കബ് ബിനോയി പരമോന്നത നഴ്സിങ് പുരസ്കാരത്തിന് അർഹയായി. ലോകോത്തര സ്ഥാപനത്തിലെ ഏറ്റവും ഉയർന്ന നഴ്സിങ് പുരസ്കാരമായ 2026-ലെ ‘ബ്രൗൺ ഫൗണ്ടേഷൻ അവാർഡ് ഫോർ എക്സലൻസ് ഇൻ ഒങ്കോളജി നഴ്സിങ്ങിലാണ് ഡോ. സ്വപ്ന പുരസ്കാരം സ്വന്തമാക്കിയത്.

എം.ഡി. ആൻഡേഴ്സൺ കാൻസർ സെന്ററിലെ ലിംഫോമ ക്ലിനിക്കൽ റിസർച്ച് വിഭാഗത്തിൽ നഴ്സ് പ്രാക്ടീഷണർ സൂപ്പർവൈസറായ ഡോ. സ്വപ്നയ്ക്ക് നഴ്സിങ് രംഗത്ത് 25 വർഷത്തെ സുദീർഘമായ പ്രവൃത്തിപരിചയമുണ്ട്. എം.ഡി. ആൻഡേഴ്സൺ പ്രസിഡന്റ് ഡോ. ജെഫ്രി ലീ, ചീഫ് നഴ്സിങ് എക്സിക്യൂട്ടീവ് ഡോ. കിം സ്ലസ്സർ, നഴ്സിങ് എക്സിക്യൂട്ടീവ് ഡോ. ജോയ്സ് ഡെയ്ൻസ് എന്നിവരുൾപ്പെടെയുള്ള ഉന്നത നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ക്യാഷ് അവാർഡിനൊപ്പം പ്രത്യേക പുരസ്കാരവും ഡോ. സ്വപ്ന ഏറ്റുവാങ്ങി.

1982-ൽ The Brown Foundation, Inc. സ്ഥാപിച്ച അവാർഡ് സ്വപ്നയുടെ അസാധാരണമായ കാരുണ്യം, മികച്ച ക്ലിനിക്കൽ വൈദഗ്ധ്യം, രോഗികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള നേതൃപാടവം എന്നിവ പ്രകടിപ്പിക്കുന്ന ഒങ്കോളജി നഴ്സുമാർക്ക് നൽകുന്ന സ്ഥാപനത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത ബഹുമതിയാണ്. ക്ലിനിക്കൽ ഫലങ്ങൾ, സമഗ്ര സംഭാവനകൾ എന്നിവ വിലയിരുത്തി വിദഗ്ധ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *